തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നുചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ഫോണിലൂടെ അപമാനിച്ചെന്ന കാരണത്തിനാണ് ശശിക്കെതിരെ നടപടി എടുത്തത്. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മിഷനാണ് ലൈംഗിക പീഡന പരാതി അന്വേഷിച്ചത്. പരാതിക്കാരിയായ യുവതി നിലപാടില്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍ കടുത്ത നടിപടി തന്നെ അനിവാര്യമാണെന്ന തീരുമാനത്തില്‍ കമ്മിഷന് എത്തുകയായിരുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് സി.പി.എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പിങ്ങനെ …

നാളെ മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ കരുത്തേകുന്നതാണ് സിപിഎം നടപടി.


