തിരുവനന്തപുരം: പാര്‍ട്ടി തന്റെ ജീവനാണെന്നും തനിയ്ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും പി.കെ.ശശി. പാര്‍ട്ടി നടപടി ചോദ്യം ചെയ്യാതെ അംഗീകരിക്കുമെന്ന് നേരത്തേയും പി.കെ.ശശി വ്യക്തമാക്കിയിരുന്നതാണ്. പരാതി നിലനില്‍ക്കെത്തന്നെ പി.കെ.ശശി പാര്‍ട്ടി ജാഥാ ക്യാപ്റ്റനായത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു.

