തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന് പിള്ളയെ നിയമിച്ചതിന് പിന്നാലെ അടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികള്‍ ശക്തം. പുതിയ അമരക്കാരനെ തിരയുന്ന ബിജെപിയില്‍ കെ.സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് യുവനേതാവ് കെ സുരേന്ദ്രന് വേണ്ടി വി മുരളീധരന് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ശോഭാ സുരേന്ദ്രന്റെ പേരുമായി കൃഷ്ണദാസ് പക്ഷവും രംഗത്തുണ്ട്.