സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗണ്‍മാനെ നല്കാന് നിര്‍ദേശം. കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പി നിര്‍ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് നിരീക്ഷിച്ചത്. നേരത്തെ തന്നെ ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അത് നിരസിക്കുകയായിരുന്നു. അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.


