കൊച്ചി: ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് പിണറായി വിജയനെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പരിഹസിച്ചു. മകള്‍ക്കെതിരെ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ സംസാരിക്കുമ്പോള്‍ പോലും വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെ സുധാകരന് വിമര്‍ശിച്ചു. വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന പാര്‍ട്ടിയായ സിപിഐഎം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങിപ്പോയെന്നും സുധാകരന് പറഞ്ഞു. കരുവന്നൂരില്‍ വലിയ അഴിമതിയാണ് നടന്നത്. ഇതില്‍ എസി മൊയ്തീനെ പ്രതിയായി ആരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് ഇതിന്റെ വസ്തുനിഷ്ടമായ കാര്യങ്ങള്‍ പുറത്തുവന്നതെന്നും ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം പുരോഗമിക്കട്ടെയെന്നും സുധാകരന് പറഞ്ഞു.


