തിരുവനന്തപുരം: ശബരിമല സമരത്തെചൊല്ലി പാർട്ടിയിൽ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. പാർട്ടി പ്രധാന്യം നൽകുന്ന സീറ്റുകളിൽ മത്സരിക്കാൻ നേതാക്കൾക്കിടയിലുള്ളത് കടുത്ത മത്സരം. ബി ഡി ജെ എസിനുള്ള സീറ്റിന്റെ പേരിലും തർക്കം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാനായി പ്രധാനമന്ത്രി നാളെ കേരളത്തിൽ.
ഒരു മാസത്തിനിടെ രണ്ടാം തവണ മോദിയെത്തുമ്പോൾ സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തില്‍ കാര്യങ്ങൾ അത്ര ശുഭകരമല്ല.15 ന് കൊല്ലത്ത് മോദിയെത്തിയപ്പോൾ ഇനി മുതൽ ബിജെപി പ്രചാരണം ടോപ് ഗിയറിലാകുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. ശബരിമല പ്രശ്നം പ്രധാന അജണ്ടയായി കൊല്ലം പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ചു. പക്ഷെ വീണ്ടും മോദി വരുമ്പോൾ പാർട്ടിയിലും മുന്നണിയിലും തമ്മിൽത്തല്ലും തർക്കങ്ങളുമാണ്. ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ ശബരിമല പ്രശ്നത്തിലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിർത്തി. സമരത്തെചൊല്ലി പാർട്ടിയിൽ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്.

