കാസര്‍കോട്: ജഡ്ജിമാർക്കെതിരെ വിവാദ പരാമർശവുമായി
മുസ്ലീംലീഗ് നേതാവ് പി.കെ ബഷീർ എംഎൽഎ. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പി.കെ ബഷീര്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു പി.കെ ബഷീറിന്റെ പരാമർശം.
അഴീക്കോട് എംഎല്‍എ സ്ഥാനത്തുനിന്നും കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നിൽ കള്ളക്കളിയുണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു.


