ഹൈദരബാദ്: നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് അംബിക കൃഷ്ണയും ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവുമാണ്.
ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ എംപിമാരോ ഇല്ല. ടിഡിപി എംഎല്‍എമാരില്‍ നല്ലൊരു പങ്കും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 175 അംഗ സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. ഇതില്‍ 14 പേര് വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിട്ട ചന്ദ്രബാബു നായ്ഡുവിന്റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.
18 ശതമാനം വരുന്ന കാപു സമുദായത്തെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കായിരുന്നു റെഡ്ഡി സമുദായം. ഇവര്‍ പൂര്‍ണമായും വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് മാറി. ടിഡിപിയുടെ വോട്ടുബാങ്കാണ് കാപു സമുദായം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കാപു സമുദായക്കാരനായ മുന്മന്ത്രികന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.


