നാല് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്ന് മുഖ്യ മന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും സര്‍ക്കാരിന് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ലെന്നും നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്കി. കിണര്‍, കുളങ്ങള്‍, തോടുകള്‍ എന്നിവ ശുദ്ധീകരിച്ചു. 390 കിലോമീറ്റര്‍ നീളത്തില്‍ പുഴകളെ തിരിച്ചുപിടിച്ചു. കൊവിഡ് പ്രതിരോധിക്കാന്‍ സഹായകമായത് ആര്‍ദ്രം മിഷന് പദ്ധതിയാണ്. വൈറോളജി ലാബ് സജ്ജീകരിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി അതിനുള്ള തനത് വഴിയാണ്. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി ഉണ്ടാക്കിയത്. 2150 കോടി രൂപ മസാല ബോണ്ടുകള്‍ വഴി മാത്രം സമാഹരിച്ചു. കൊവിഡ് കാലത്ത് ആരും പട്ടിണികിടക്കരുതെന്ന് ലക്ഷ്യമിട്ടാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയത്.
കൊവിഡ് കാലത്ത് ഒരു പെന്‍ഷനും ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്കി. സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹിക്കുന്ന സഹായം നല്കി. വനിതകള്‍ക്കായി ഷീ ലോഡ്ജുകള്‍ സ്ഥാപിച്ചു ഫയര്‍ഫോഴ്സില്‍ ആദ്യമായി 100 ഫയര്‍ വുമണുകളെ നിയമിച്ചു. 14,000 സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 40,000 ക്ലാസ് മുറികള്‍ ഹൈടെക് എന്നിവ നടപ്പാക്കി. അതിഥി തൊഴിലാളികള്‍ക്ക് ‘അപ്കാ ഖര്’ പദ്ധതിപ്രകാരം വീടുകള്‍ നിര്‍മ്മിച്ച് നല്കി. മത്സ്യത്തൊഴിലാളികള്‍ക്കായി 5 ലക്ഷം പട്ടയം നല്കാന് ലക്ഷ്യമിട്ടു. അതില്‍ 1,43,000 പട്ടയം നല്കി. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കി. അസംഘടിത, സ്വകാര്യ മേഖലകളില്‍ വേതന സുരക്ഷ ഉറപ്പാക്കി. സേര്ക്കാരിന്റെ നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


