
മുവാറ്റുപുഴ: കുടുംബാംഗങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ സിപിഎം മുവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറിയും ഡി വൈ എഫ് ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറിയുമായ സജി ജോർജ്ജിന് ഗുണ്ടാ ആക്രമണം.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ കറുകടം അമ്പലപടിയിലാണ് സംഭവം.
അസുഖമുള്ള സഹോദരനുമായി കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു സജി. സജിയുടെയും സഹോദരന്റെയും ഭാര്യമാരും മക്കളും കാറിലുണ്ടായിരുന്നു. കാറിനു മുന്നിൽ പോയ സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോൾ മറികടന്നു പോകാനാവാതെ കാർ റോഡരുകിൽ ഇടതു വശത്ത് ചേർത്ത് നിർത്തി.ഇതിനിടെ എതിരെ കോതമംഗലം ഭാഗത്തുനിന്ന് അമിത വേഗത്തിൽ ബുള്ളറ്റിലെത്തിയ എൽദോസ്. കെ. ജോസ് ബുള്ളറ്റ് മുന്നിൽ നിർത്തി കാർ തടഞ്ഞു .തുടർന്ന് ഇയാൾ അസഭ്യം പറഞ്ഞ് സജിയെ കാറിനകത്തുനിന്ന് ബലമായി വലിച്ചിറക്കി തലയിലും മുഖത്തും മർദ്ദിച്ചു.ബോധംകെട്ട് വീണ സജിയുടെ മൂക്കിൽ നിന്ന് രക്തമൊഴുകി.ഇതിനിടെ എൽദോസ് കൗൺസിലർ എൽദോസിനെയും വിളിച്ചു വരുത്തി.കാർ മാറ്റണമെന്നാവശ്യപ്പെട്ട് ഇരുവരും ചേർന്ന് വീണ്ടും മർദിച്ചു.. ഇവരുടെഭാര്യമാരെ അസഭ്യം പറഞ്ഞു. നാട്ടുകാർ കൂടിയതിനെ തുടർന്നാണ് മർദ്ദനം അവസാനിപ്പിച്ചത്. പരിക്കേറ്റ സജിയെ മുവാറ്റുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു


