കോല്‍ക്കത്ത: അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളും അയച്ചു തരാറുണ്ടെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ സംസ്കാരമാണ്. എന്നാല്‍ അവര്‍ക്ക് ഒറ്റവോട്ടുപോലും നല്‍കില്ലെന്നും മമത പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ പറഞ്ഞു. ഹൂഗ്ലി ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മമത ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി നല്‍കാറുണ്ടെന്ന് മോദി പറഞ്ഞത്.


