
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നല്‍കും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകള്‍ നിര്‍ണ്ണായകമാകുമെന്നും ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. കൂടാതെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ദില്ലിയില്‍ ആംആദ്മി കോണ്‍ഗ്രസ് സഖ്യം ഇല്ലാതാക്കിയതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.

