ജനതാദള്‍-എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള ജനതാദള്‍-എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ജനതാദള്‍-എസ് നേതാക്കളായ സി.കെ. നാണുവും കൃഷ്ണന്‍കുട്ടിയും മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് കത്ത് കൈമാറിയത്.
ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ നല്കിയ കത്താണ് പിണറായി വിജയന് കൈമാറിയത്.മന്ത്രി മാത്യു ടി. തോമസിനെ മാറ്റി കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍-എസ് ദേശീയ നേതൃത്വമാണ് തീരുമാനിച്ചത്.


