മൂവാറ്റുപുഴ: കര്‍ഷകര്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് (ജേക്കബ്) എറണാകുളം ജില്ല നേതൃത്വ ക്യാമ്പ് 26 ന് രാവിലെ 10ന് മൂവാറ്റുപുഴ കബനി ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നികുതി വര്‍ധനയിലൂടെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിക്കുക ആണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പില്‍ പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് എം.സി. സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറിമാരായ രാജു പാണാലിക്കല്‍, റെജി ജോര്‍ജ്, സുനില്‍ ഇടപ്പലക്കാട്ട്, പ്രേംസണ്‍ മഞ്ഞാമറ്റം, ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡണ്ട്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ജനാധിപത്യത്തില്‍ മതേതരത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബേബി. എം. വര്‍ഗീസ് ക്ലാസെടുക്കും. സമാപന സമ്മേളനം സംസ്ഥാന ജന സെക്രട്ടറി കെ.ആര്. ഗിരിജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഒ.ജോര്‍ജ് അധ്യക്ഷത വഹിക്കും. കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പിള്ളി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സാജന് ജോസഫ്, കെ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് എം.എ. ഷാജി, ലോയേഴ്സ് യൂണിയന് പ്രസിഡന്റ് അഡ്വ. ഷീന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി ആന്റണി പാലക്കുഴി, മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡണ്ട് തോംസണ്‍ പി. സി. എന്നിവരും സംബന്ധിച്ചു.


