തിരുവനന്തപുരം കേരളത്തിന്റെ അമരക്കാരന് സഖാവിന് ഇന്ന് 75. മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കകേിലാവും ഇന്നും മുഖ്യമന്ത്രി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ദിവസവും കടന്നുപോകുന്നൂവെന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അര്‍പ്പിക്കുന്നത് സ്വാഭാവികമാണന്നും മുഖ്യമന്ത്രി പറഞ്ഞു.

