കൊച്ചി: കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച മനുഷ്യാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചെയര്മാന് മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതി. മുന്‍കാല രാഷ്ട്രീയ പശ്ചാതലത്തിലല്ല കമ്മീഷന് പ്രവര്‍ത്തിക്കേണ്ടത്. കമ്മീഷന്റെ അപക്വമായ ഇടപെടലുകള്‍ അര്‍ഹിക്കുന്നത് അവഗണനയാണ്. കമ്മീഷന് രാഷ്ട്രീയം പറയാന്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ ഇടപെടല്‍ ശരിയായ രീതിയല്ല. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് എന്നും പിണറായി കുറ്റപ്പെടുത്തി.
വരാപ്പുഴ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തൃപ്തികരമാണ്. പൊലീസിന്റെ മൂന്നാം മുറ അനുവദിക്കില്ല. ആക്ഷേപം ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുത്തു. മരണത്തില്‍ പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്താമാക്കി