കൊച്ചി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മണ്മറഞ്ഞ റാം മനോഹര്‍ ലോഹ്യ രാജ്യ നന്മ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച സംശുദ്ധ ജനതാദള്‍ നേതാവായിരുന്നെന്ന് കൊച്ചി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ജനതാദള്‍ (യു) ശരത് യാദവ് വിഭാഗം സംസ്ഥാന ഉപാദ്യക്ഷനുമായ പ്രൊഫസര്‍ വി.ജെ.പാപ്പു കൊച്ചിയില്‍ പറഞ്ഞു. ലോഹ്യയുടെ ഓര്‍മ്മക്കായ് സംഘടിപ്പിച്ച ബഹുജന സംഗമം മേനക ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ജെ. പാപ്പൂ.
ജെ.ഡി.യു.ജില്ലാ പ്രസിഡന്റ് അഗസ്ത്യന് കോലഞ്ചേരി അദ്ധ്യക്ഷനായി. മുന്‍ മേയര്‍ കെ.ജെ.സോഹന്‍ മുഖ്യ പ്രസംഗം നടത്തി.ജനറല്‍ സെക്രട്ടറി എ.ശ്രീധരന്, സംസ്ഥാന നേതാക്കളായ എം.എ.ടോമി, റോയ് തച്ചേരി ,മനോജ് ഗോപി ,വീരാന്‍ കുട്ടി, പി.എം.റഷീദ്, ജില്ലാ ഭാരവാഹികളായ ബെന്നി പിറവം, കെ.എ.അഷറഫ്, പി.എസ്.അംബി, അഡ്വ.ശ്രീജിത്ത്, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.