കോട്ടയം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കേരളാ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നും,ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി എം.എൽ എ
കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരളാ കോൺഗ്രസ് പ്രതിജ്ഞാ ബദ്ധമാണ്, കാർഷിക മേഖലയോട് നീതി പുലർത്തുന്നവരെ കേരളാ കോൺഗ്രസ് പിന്തുണക്കുമെന്നും മാണി പറഞ്ഞു.കോട്ടയം യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാണി.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജോസ് കെ മാണി എം.പി മുഖ്യ പ്രസംഗം നടത്തി. സമാപന സമ്മേളനം അഡ്വ.ജോയി എബ്രാഹം എം.പി ഉദ്ഘാടനം ചെയ്തു.
മോൻസ് ജോസഫ് എംഎൽഎ,മുൻ എം.എൽ.എമാരായ ജോസഫ്.എം.പുതുശേരി,സ്റ്റീഫൻ ജോർജ്,ജോബ് മൈക്കിൾ,സണ്ണി തെക്കേടം,ജോസ് പുത്തൻകാലാ,സഖറിയാസ് കതിരവേലി,പ്രിൻസ് ലൂക്കോസ്,ജോസഫ് ചാമക്കാലാ,സാജൻ തൊടുക,സുമേഷ് ആൻഡ്രൂസ്,റോണി മാത്യു,ബിജു കുന്നേപ്പറമ്പിൽ,ജൂണി കതിരവട്ടം,ജെയിസ് വെട്ടിയാർ,എബി പൊന്നാട്ട്,ജോർഡിൻ കിഴക്കേത്തലക്കൽ,സതീഷ് എറമങ്ങാട്ട്,മനോജ് കുമാർ,ജയ്സൻ ജോസഫ്,ജയകൃഷ്ണൻ പുതിയേടത്ത്,രാജൻ കുളങ്ങര,ജോയി സി കാപ്പൻ,സജി തടത്തിൽ,രൺദീപ് ജി നായർ, ഗൗതം.എൻ.നായർ,ജിജോ വരിക്കമുണ്ട,ബിജു പറപ്പള്ളിൽ,ജോമോൻ മാമലശേരി,ഷെയ്ക്ക് അബ്ദുള്ള,മധു നമ്പൂതിരി,ഡി.ശാന്തകുമാർ, ജിസൻ ജോർജ്,എബി തോമസ്,സിറിയക്ക് ചാഴികാടൻ,ജോഷി മണിമല,തോമസ് പാറക്കൽ,രാജു ചെരിയൻകാല,സി.ആർ .സുനു,ബിജു ഡിക്രൂസ്,ജോസി പി തോമസ്, സാബു വെള്ളിമൂഴയിൽ,സജി ജോസഫ്,ഷിജോ തടത്തിൽ,വിജോ ജോസ്,ഡോണി ഇമ്മാനുവൽ, വിപിൻ പുളിമൂട്ടിൽ,അഡ്വ.എമേഴ്സൺ ,സതീശൻ മേച്ചേരി,അഖിൽ ബാബു,ഹാരിസ് നെച്ചിത്തടത്തിൽ,ലിറ്റോ പാറേക്കാട്ടിൽ,അജു പന ക്കൽ,ജെയിംസ് പെരുമാംകന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.


