കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രിക്ക് പരാതി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. കൊവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പ്പെടെ തെളിവോട് കൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വലിയ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എറണാകുളം ജില്ലയില്‍ നടത്തിയ പ്രകടനം രോഗവ്യാപനം രൂക്ഷമാവാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. വിഡി സതീശനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് പറഞ്ഞു.
അതേസമയം കൊവിഡ് പ്രതിരോധത്തിലുള്‍പ്പെടെ സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ‘ജനങ്ങള്‍ മാന്‍ഡേറ്റ് നല്കി അധികാരത്തിലേറ്റിയ സര്‍ക്കാരിനോട് നമ്മള് വെല്ലുവിളികള്‍ നടത്തുകയോ അവരെ ഭരിക്കാന്‍ അനുവദിക്കാതിരിക്കലോ അല്ല പ്രതിപക്ഷത്തിന്റെ ജോലി. ഇന്ന് ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ ഗവണ്മെന്റിനോടൊപ്പം ഉണ്ടാവും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ച് ഈ മഹാമാരിയെ നേരിടണമെന്നാണ്.
അതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോട്ടോകോള്‍ പൂര്‍ണമായി കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി യുഡിഎഫ് പരിശ്രമിക്കും. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് നിരുപാധികമായ പിന്തുണ നല്‍കും,’ വിഡി സതീശന് ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.


