ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല പിയൂഷ് ഗോയലിന് നല്കി. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ സാഹചര്യത്തിലാണ് പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
ഇതോടെ ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് പിയുഷ് ഗോയലാവും അവതരിപ്പിക്കുക എന്നത് ഉറപ്പായി. നിലവില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയാണ് പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്ലി നാല് മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല ഗോയലിനായിരുന്നു. രോഗം ഗുരുതരമായതിനാലാണ് എന്‍ഡിഎയുടെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍പോലും കാത്തുനില്‍ക്കാതെ ജയ്റ്റ്ലി ചികിത്സയാക്കായി വിദേശത്തേക്കു പോയതെന്നു കരുതുന്നു.

