ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണന്റെ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. പരസ്യ സംവാദത്തിനുള്ള സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാം.
ശബരിമലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ വിശ്വാസികൾക്കൊപ്പമാണ് ബിജെപിയെന്നും പിള്ള പറഞ്ഞു. കേന്ദ്ര മന്ത്രിയെ അപമാനിച്ചതിനെതിരെ കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിനടക്കം ബി ജെ പി പരാതി നൽകി.
ശബരിമലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


