കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന റാലി ഇന്ന് ബംഗാളില്‍ നടക്കും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടിയെന്നോണമാണ് ബംഗാളില്‍ ബിജെപി റാലികള്‍ സംഘടിപ്പിക്കുന്നത്. തെരഞ്ഞെുപ്പിന് മുന്നോടിയായി നിരവധി റാലികളും യോഗങ്ങളും സംസ്ഥാനത്ത് നടത്താനാണ് പാര്‍ട്ടി തീരുമാനം. മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലി കൂറ്റന്‍ ശക്തിപ്രകടനമായി മാറിയ സാഹചര്യത്തിലാണ് ബിജെപി മാരത്തണ്‍ റാലികള്‍ക്ക് തുടക്കമിടുന്നത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടക്കമിടുന്ന റാലികള്‍ ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അണിനിരക്കുന്ന യോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. അടുത്തയാഴ്ച പ്രധാനമന്ത്രിയെ ബംഗാളിലെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മതി മോദിയുടെ പര്യടനം എന്ന തീരുമാനത്തിലാണ് പാര്‍ട്ടി. ഇന്ന് മാല്‍ഡയിലെ റാലിയില്‍ പങ്കെടുക്കുന്ന അമിത് ഷാ നാളെ ബിര്‍ ഭൂമിലും ജാര്‍ഗ്രാമിലും രണ്ട് റാലികളെ അഭിസംബോധന ചെയ്യും. 24 ന് കൃഷണ നഗറിലും ജയ് നഗറിലും അമിത് ഷാ റാലികള്‍ നയിക്കും.

