തിരുവനന്തപുരം: വനിതാ മതിലിനെ പ്രതിരോധിക്കാന്‍ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കും.
അതേസമയം ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില് വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.


