ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. സ്ഥാപനം സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ പ്രധാന കെട്ടിടം ഹെറാള്‍ഡ് ഹൗസ് രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ നഗരവികസന മന്ത്രാലയം ഇതൊഴിയാനായി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് നല്കിയ ഹര്‍ജി തളളിക്കൊണ്ടാണ് കെട്ടിടം ഒഴിയാനുളള കോടതി നിര്‍ദേശം.
നേരത്തെ നഗരവികസന മന്ത്രാലയം 56 വര്‍ഷത്തെ ലീസ് അവസാനിപ്പിച്ച് കെട്ടിടം ഒഴിയാനായി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കെട്ടിടം ഒഴിയാനുളള കോടതി നിര്‍ദേശം.
നാഷണല്‍ ഹെറാള്‍ഡ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്ന് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം. പത്രം ഏറ്റെടുത്ത വര്‍ഷത്തെ വരുമാനം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്. സോണിയ, രാഹുല്‍ എന്നിവരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, മാധ്യമപ്രവര്ത്തകന് സുമന് ധൂബേ, സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ, ഓസ്കര് ഫെര്‍ണാണ്ടസ് എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


