ഗ്രൂപ്പ് തണലില്‍ എറണാകുളത്ത് യൂത്ത് ലീഗില്‍ തീവ്രവാദികളോ ?
കൊച്ചി : തീവ്രവാദ സംഘടനകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടതില്ലെന്നാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട് മദ്ധ്യ കേരളത്തില്‍ അട്ടി മറിച്ചു. പോപ്പുലര്‍ ഫ്രണ്ട് യോഗത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി എടുക്കാനാവാതെ യൂത് ലീഗ് സംസ്ഥാന നേതൃത്വം.
ഗ്രൂപ്പ് നേതാക്കള്‍ തീര്‍ത്ത സംരക്ഷണം
പാര്‍ട്ടി ഗ്രൂപ്പ് നേതാക്കള്‍ തീര്‍ത്ത സംരക്ഷണതയുടെ തണല്‍ പറ്റിയാണ് ലീഗിലെ തീവ്രവാദം ജില്ലയില്‍ ചൂട് പിടിക്കുന്നത്. എസ്.ഡിപിഐ ബന്ധമാണ് ലീഗിനെയും യൂത്ത് ലീഗിനെയും ജില്ലയില്‍ ഇക്കുറി സംശയ നിഴലില്‍ നിര്‍ത്തിയിരിക്കുന്നത്.
കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ കെ.എ.ഷുഹൈബിനെതിരെ യാണ് യൂത്ത് ലീഗ് പരാതി നല്‍കിയത്. എസ്.ഡിപിഐ നടത്തിയ ആദരവ് 2018ന്റെ ഉദ്ഘാടകനായിരുന്നു ഷുഹൈബ്. ഇത് പ്രദേശത്ത് എസ്.ഡിപിഐയുടെ വളര്‍ച്ചക്ക് വഴിമരുന്നിട്ട പോലെ ആയെന്നാണ് പരാതി. പാര്‍ട്ടിക്കും യൂത്തിനും മാനക്കേടാക്കിയ നേതാവിനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ടാണ് പരാതി.
സംഭവം കഴിഞ്ഞ മേയില്‍
കഴിഞ്ഞ മേയില്‍ 31 ആണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് 03.07.2018 ല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കടുങ്ങല്ലൂര്‍ യൂത്ത് ലീഗ് പ്രസിഡന്റ് സി.എ മുഹമ്മദ് ഷിഹാബ് പരാതി നല്കി. രേഖാമൂലം നല്കിയ പരാതിയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മുന്‍ മന്ത്രി ഇടപെട്ടാണ് നടപടി എടുക്കാനുള്ള യൂത്ത്് ലീഗ് നേതൃത്വത്തിന്റെ തീരുമാനം മരവിപ്പിച്ചത്. ഇത് മലബാര്‍ മേഘലയില്‍ ലീഗിന് വലിയ തലവേദനയായി കഴിഞ്ഞു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയും മുനിസിപ്പല്‍ വൈസ് ചയര്മാനുമായിരുന്ന കെ.എം അബ്ദുറഹിമാനെ പാര്‍ട്ടി പുറത്താക്കിയതും ഇവിടെയാണ്. എന്നിട്ടും എസ്.ഡിപിഐ പരിപാടിയില്‍ പങ്കെടുത്തത് യൂത്ത് ലീഗ് നേതാവിന്റെ വെല്ലുവിളിയാണന്നും പരാതിയിലുണ്ട്.
ലീഗിനെ തീര്‍ത്തും വെട്ടിലാക്കി
മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന ലീഗിനെ തീര്‍ത്തും വെട്ടിലാക്കുന്നതാണ് പാര്‍ട്ടി നേതാക്കളുടെ ഇത്തരം നടപടികളെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരക്കാര്‍ക്കെതിരെ നിലപാട് എടുക്കാന്‍ വൈകുന്നതും പാര്‍ട്ടി യൂത് ലീഗ് നേതൃത്വത്തെ സംശയ നിഴലിലാക്കുന്നു. ലീഗിന്റെ പ്രഖ്യാപിത നിലപാടും നയങ്ങളും നിലനില്‍ക്കെ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികളില്‍ ശക്തമായ നിലപാടെടുക്കാത്തതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസ്
മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയോഗത്തില്‍ എസ്.ഡിപിഐ വിവാദം ചര്‍ച്ചയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് ജില്ലാനേതൃത്വം തീരുമാനിക്കുകയായിരുന്നു.
ജാഗ്രത വേണമെന്ന്
ലീഗിന്റെ അംഗത്വവിതരണം നടത്തുമ്പോള്‍ തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരേ ജാഗ്രത വേണമെന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് താഴെതട്ടിലേക്ക് നേതൃത്വം നല്‍കിയിട്ടുള്ളത്. തീവ്രവാദ-ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ അവരോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്കോ പാര്‍ട്ടി അംഗത്വം നല്കാന് പാടില്ല. ഇത്തരം ചിന്താഗതികളുള്ളവര്‍ പാര്‍ട്ടിയില്‍ ഭാരവാഹികളാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലീഗ് സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും എസ് ഡി പി ഐക്കാര്‍ ലീഗില്‍ നുഴഞ്ഞു കയറുന്നുവെന്നത് ലീഗ് നേതാക്കളെ ഞെട്ടിച്ച് കളഞ്ഞു.
ദുരൂഹതയില്‍ നേതാക്കള്‍
ചാനല്‍ ചര്‍ച്ചകളില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള വര്‍ഗ്ഗീയ വിരുദ്ദ നിലപാടുകള്‍ വിളമ്പുന്ന യൂത് ലീഗിന്റെ പാര്‍ട്ടി ചുമതലക്കാരനായ കെ.എം ഷാജി എം.എല്‍.എയുടെ നിലപാടും പുതിയ അദ്ധ്യക്ഷന്‍ മുനവറലി തങ്ങളും പി.കെഫിറോസും ജില്ലാസെക്രട്ടറിക്കെതിരെ നിലപാടെടുക്കാത്തതും ദുരൂഹമാണ്.
അഭിമന്യവിന്റെ കൊലപാതകവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഇപ്പോള്‍ യൂത്ത് ലീഗ് നേതാവിന്റെ എസ്ഡിപിഐ യോഗ വിവാദം സജീവമാക്കിയിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന നേതാക്കളുടെ മൗനവും സംശയത്തിന് കാരണമാവുമ്പോള് ലീഗിലെ മതേതര വാദികളും സമൂഹത്തില്‍ സംശയ നിഴലിലാണ്.