കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീനിയര്‍ വൈസ് ചെയര്മാന് വി സി ചാണ്ടി രാജിവച്ചു. മോന്‍സ് ജോസഫിന്റെ അധികാരമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നും വിസി ചാണ്ടി ആരോപിച്ചു. പാര്‍ട്ടിക്കുള്ളില്‍ പലതരം പ്രശ്നങ്ങള്‍ ഉണ്ടെ്. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത ഒരു പാര്‍ട്ടിയായി ജോസഫ് വിഭാഗം മാറിയെന്നും പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യത്തില്‍ മോന്‍സ് ജോസഫും, അപു ജോസഫും നടത്തുന്ന നീക്കങ്ങളില്‍ പി ജെ ജോസഫ് നിസഹായനാണെന്നും വി സി ചാണ്ടി ആരോപിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി, 1991 മുതല്‍ 15 വര്‍ഷം കോഴിക്കോട് ജില്ലാ പ്രസിഡന്റ്, 1997-ല്‍ 22 അംഗ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം, സംസ്ഥാന സീനിയര്‍ വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ചാണ്ടി