തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ചാലക്കുടി മണ്ഡലത്തില്‍ കിഴക്കമ്പലം കൂട്ടായ്മയായ ട്വന്റി-20യുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. ഇത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ജേക്കബ് തോമസ് സ്ഥിരീകരിച്ചു.

നിലവില്‍ സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസ് ജോലി രാജിവെച്ച ശേഷമായിരിക്കും സ്ഥാനാര്‍ഥിയാവുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്. തുടര്‍ന്ന് സസ്പെന്ഷന് കാലാവധി പല ഘട്ടങ്ങളിലായി ദീര്‍ഘിപ്പിക്കുകയായിരുന്നു.


