മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജ: സെക്രട്ടറി അഡ്വ. ആബിദ് അലിയെ പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്ത്തനങ്ങള്ുടെ പേരിലാണ് നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശിയ സെക്രട്ടറി എസ് സ്രാവണ് റാവു അറിയിച്ചു. എന്നാല്‍ സംഘടനാ തെരഞ്ഞടുപ്പ് വിവാദത്തില്‍ മൂവാറ്റുപുഴയിലടക്കം കേരളത്തില്‍ നടന്ന കോടതി വ്യവഹാരത്തിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം.
സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയെന്നാരോപിച്ച് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. മൂവാറ്റുപുഴ കോടതി ചില കേസുകള്‍ തള്ളി. ഹൈക്കോടതിയല്‍ ഇത് സംബന്ധിച്ചുള്ള കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആബിദിനെ പുറത്താക്കിയത്.