ആലുവ : പ്രളയ ദുരിതത്തിനിടക്ക് നഷ്ടപ്പെട്ട ശ്രവണ ഉപകരണത്തിന് പകരം പുതുയതുലഭിച്ച സന്തോഷത്തിലാണ് ആശാദീപം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ ശരത്. എടത്തല പഞ്ചായത്തിലെ മാരിയിൽ പാടത്തു താമസിക്കുന്ന ശരത്തിനു എൻ വൈ സി എടത്തല മണ്ഡലം കമ്മറ്റിയും ഇ ഗാർഡ് സിസ്റ്റംസ് കമ്പനിയുമായി സഹകരിച്ചാണ് അര ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണം നൽകിയത് .
എൻ വൈ സി അഖിലേന്ത്യ സെക്രട്ടറിയും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ ശരത്തിനു ശ്രവണ ഉപകരണം കൈമാറി .ചടങ്ങിൽ ഇ ഗാർഡ് സിസ്റ്റംസ് കമ്പനി മാനേജിങ് ഡയറക്ടർ അജ്ഫർ ഒ എ മുഖ്യാതിഥി ആയിരുന്നു ആശാദീപം സ്കൂൾ പ്രിൻസിപ്പൽ മിനി മോഹനൻ , എൻ സി പി ആലുവ മണ്ഡലം സെക്രെട്ടറിമാരായ അബ്ദുൽ ജബ്ബാർ,അനൂബ് യൂണിവേഴ്സൽ, എൻ വൈ സി ഭാരവാഹികളായ മൈക്കിൾ ജാക്സൺ,അസ്ലം അൻസാർ അഷ്കർ സലാം, തുടങ്ങിയവർ പങ്കെടുത്തു .


