കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനുള്ള ട്രാന്‍സ് ഗ്രിഡില്‍ കോടികളുടെ അഴിമതി നടന്നു. കിഫ്ബി വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതി.
തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
കോട്ടയം ലൈന്‍സ് പദ്ധയിലും കോലത്തുനാട് പദ്ധതിയിലും അഴിമതി നടന്നു.കിഫ്ബിക്ക് വേണ്ടി മറ്റ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ എഞ്ചിനീയര്‍മാരെ വെച്ചു. സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി.
പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനും അഴിമതിക്ക് കൂട്ടുനിന്നു. കരാര്‍ ഒപ്പിട്ടത് പെരുമാറ്റച്ചട്ടം നിലനില്ക്കുമ്പോള്. കിഫ്ബി അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.


