കണ്ണൂർ: ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം. നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതി നിലപാട് ജില്ലാകമ്മിറ്റി അംഗീകരിച്ചു.നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത നിലപാടുകളില്ലെന്ന് ജില്ലാ കമ്മിറ്റിക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

