കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
”രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
42 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തുടര്‍ ഭരണം നേടിയ ആദ്യ മുഖ്യമന്ത്രിയായാണ് പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിണറായിക്ക് സത്യവാചകങ്ങള്‍ ചൊല്ലികൊടുത്തു. 2016 മെയ് 25-നാണ് കേരളത്തിന്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയില്‍ സത്യപ്രതിജ്ഞ ചെയ്തതത്.


