പട്ടാമ്പി: സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഭാര്യമാര്‍ പ്രചാരണത്തിനിറങ്ങുന്നത് അപൂര്‍വ്വമായ കാഴ്ചയല്ല. എന്നാല്‍ പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിയാസ് മുക്കോളിക്ക് വേണ്ടി ഭാര്യ ദില്‍ന ഏറ്റെടുത്തത് കൗതുകകരമായ പ്രചാരണ രീതിയിലാണ്. പട്ടാമ്പിയിലെ പ്രചാരണ വേദിയില്‍ വച്ച് പാട്ടുപാടിയാണ് ദില്‍ന സദസ്സിനെ കൈയിലെടുത്തത്.
സദസ്സില്‍ നിന്നുള്ള ആവശ്യ പ്രകാരമാണ് ഇവര്‍ മനോഹരമായ മാപ്പിള ഗാനം ആലപിച്ചത്. നൂറു കണക്കിന് പ്രവര്‍ത്തകരാണ് കണ്‍വന്‍ഷനില്‍ ഒത്തുകൂടിയിരുന്നത്.
കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ റിയാസ് മുക്കോളി ഇടംപിടിച്ചത്. മുഹമ്മദ് മുഹ്സിനാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.


