ന്യൂഡെല്‍ഹി: എന്‍ഡിഎയിലെ സീറ്റ് വിഭജനം പ്രഖ്യാപിച്ച് ബിജെപി. കേരളത്തില്‍ ബിജെപി 14 സീറ്റില്‍ മത്സരിക്കും. 5 സീറ്റില്‍ ബിഡിജെഎസ്സും ഒരു സീറ്റില്‍ പി സി തോമസും മത്സരിക്കും.

അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃശ്ശൂരടക്കം അഞ്ച് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയത്ത് പി സി തോമസ്സ് വിഭാഗം മത്സരിക്കും.


