ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചുവട് പിടിച്ച് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരും. ഗ്രാമീണ മേഖലയിലെ 650 കോടിയുടെ വൈദ്യുതി ബില്‍ കുടിശികയാണ് ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളിയിരിക്കുന്നത്. ചെവ്വാഴ്ചയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഗ്രാമീണ മേഖലയിലെ ആറുലക്ഷത്തിലധികം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സംസ്ഥാന ഊര്‍ജ മന്ത്രി സൗരഭ് പട്ടേല്‍ വ്യക്തമാക്കി.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിലൂടെ കോണ്‍ഗ്രസ് വാഗ്ദാനം പാലിച്ചെന്നും ഇതുപോലെ ചെയ്യാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു വരെ പ്രധാനമന്ത്രിയെ സ്വസ്ഥമായി ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വൈദ്യുത ബില്‍ കുടിശിക എഴുതിത്തള്ളിയത്.

