ബെംഗളുരു: മലയാളികളുടെ ജനപ്രിയ നായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ദേശീയ നേതാക്കള്‍ ബെംഗളുരുവിലെത്തി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, ഡി കെ ശിവകുമാര്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് എന്നിവര്‍ ബെംഗളുരുവിലെ ഇന്ദിരാ നഗറിലെ മന്ത്രി ടി ജോണിന്റെ വസതിയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ചേര്‍ത്ത് പിടിച്ച് സോണിയാ ഗാന്ധിയും രാഹുലും ആശ്വസിപ്പിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗം ബെംഗളുരുവില്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന് വലിയൊരു നഷ്ടം സംഭവിച്ചിരിക്കുന്നത്. യോഗം ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കും. യോഗം വേണ്ടെന്ന് വെക്കുന്നില്ലെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.