എകെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്നാവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു പ്രബല വിഭാഗം. പാര്‍ട്ടിയില്‍ മന്ത്രി സ്ഥാനം പങ്കുവെക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് കത്തു നല്കി. കുട്ടനാട്ടിലെ നിയുക്ത നിയസഭാംഗം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
എകെ ശശീന്ദ്രന് മുന്‍ മന്ത്രിയായിരുന്നു. ശശീന്ദ്രനെ തന്നെ മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ടു വന്നിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം മുന്നോട്ടു വന്നത്.
പ്രഫുല്‍ പട്ടേല്‍ രാവിലെ 9.30 ഓടെ തിരുവനന്തപുരത്തെത്തും. മസ്കറ്റ് ഹോട്ടലില്‍ 11 മണിയോടെ മന്ത്രി തെരഞ്ഞെടുപ്പുമായി സംബന്ധിച്ച യോഗം ചേരും. ഈ യോഗത്തില്‍ അവസാന തീരുമാനം ഉണ്ടാവും.