മുവാറ്റുപുഴ : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാരുണ്യം 2023 ന്റെ ഭാഗമായി മുളവൂര്‍ അഞ്ചാം വാര്‍ഡ് ശാഖ കമ്മിറ്റിയുടെ നേത്രത്യത്തില്‍ പ്രതിനിധി സംഗമവും റംസാന് റിലീഫ് കിറ്റ് വിതരണവും നടത്തി. മുസ്ലിം ലീഗ് അഞ്ചാം വാര്‍ഡ് പ്രസിഡന്റ് അലിയാര് പെരുമാലിയുടെ അധ്യക്ഷതയില്‍ മുളവൂര്‍ സി. എച്ച് മഹലില്‍ കൂടിയ പ്രധിനിധി സംഗമം മുസ്ലിം ലീഗ് മുവാറ്റുപുഴ മണ്ഡലം ട്രെഷറര്‍ കെ.എം അബ്ദുല്‍ കരീം ഉല്‍ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി ഷംസുദീന്‍ മുഖ്യപ്രഭാഷാണം നിര്‍വഹിച്ചു.
മുസ്ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി ബഷീര്‍ ബ്ലായികുടി യോഗത്തിന് സ്വാഗതം അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന റംസാന് റിലീഫ് കിറ്റിന്റെ വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം.എസ് അലി സാഹിബ് നിര്‍വഹിക്കുകയും പ്രാര്‍ത്ഥനയ്ക്ക് അബ്ദുല്‍ഖാദര്‍ മൗലവി നേതൃത്വം നല്‍കുകയും ചെയ്തു.
മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന് ട്രെഷറര്‍ അസീസ് മരങ്ങാട്ട്, മുസ്ലിം ലീഗ് ഭാരവാഹികളായ അസീസ് കുപ്പക്കാട്, മുഹമ്മദ് ഷാ മുളാട്ട്, ശകീര്‍ മരങ്ങാട്ട് യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അഷറഫ് കടങ്ങനാട്ട്, ഡിവിഷന് ഭാരവാഹികളായ മസൂദ്, റിയാസ് കെ.കെ, മുഹമ്മദ് ഷാഫി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അര്‍ഷാദ് അസീസ് മുളാട്ട്, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് യൂത്ത് ലീഗ് ശാഖ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് എന്‍.എച്ച്, അസ്ഹര്‍ അലി, സൈദ് മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു


