പെരുമ്പാവൂര്‍: വിശക്കുന്നവന് ഒരു നേരത്തെ അന്നം എന്ന ആശയവുമായി യുവമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി വിഷുദിനത്തില്‍ പെരുമ്പാവൂര്‍ ഗവ. ആശുപത്രിയില്‍ വിഷുസദ്യ നല്കി. യുവമോര്‍ച്ച ഉപാധ്യക്ഷന്‍ സലീഷ് ചെമ്മണ്ണൂര്‍ നേതൃത്വം നല്കി. മണ്ഡലം പ്രസിഡന്റ് അമ്പാടി വാഴയില്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ ആര് വിജയന്, ട്രഷറര്‍ അജിന് കുമാര്‍, അരുണ്‍ കോടനാട്, അരവിന്ദ്, പി കെ ജയന്, പി ജി സനൂപ്, രതീഷ്, കെ എന്‍ വിഷ്ണു സംബന്ധിച്ചു.