മൂവാറ്റുപുഴ : ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം ഇബ്രാഹിം സുലൈമാന്‍ സോ സ്വീകരിച്ച നിലപാട് മതേതരകക്ഷികള്‍ സ്വീകരിച്ചുവെങ്കില് ഫാസിസ്റ്റ് മുന്നേറ്റം തടയുവാന്‍ കഴിയുമായിരുന്നുവെന്ന് ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും വിവേചനത്തിനും എതിരെ പൗരസമത്വമാണ് സ്വാതന്ത്ര്യത്തിന്റെ ഗ്യാരണ്ടി എന്ന ആശയം ഊന്നിക്കൊണ്ട് ഐ.എന്‍.എല്‍. സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ ജനകീയ സംഗമം മൂവാറ്റുപുഴ-പായിപ്രയില്‍ സംഘ ടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ മുഖ്യപ്രഭാഷണം നട ത്തി. എന്‍.എ. മുഹമ്മദ് നജീബ്, കെ.എം.എ ജലീല്‍, അലി മേപ്പാട്ട്, അഡ്വ. എ. എ.ജലീല്‍, ബൈജു പായിപ്ര, ഷാലിക്കര്‍ മുഹമ്മദ്, ആര്. സുകുമാരന്‍, സി.പി.റഫിക്ക്, സാഹില്‍ പുതുപ്പറമ്പില്‍, അബ്ദുല്‍ കരീം വലിയപറമ്പില്‍, നൗഷാദ് എം.പി., ജമാല്‍ നെട്ടൂര്‍, അന്‍വര്‍ കൊച്ചി, അബ്ദുസലാം ആലുവ എന്നിവര്‍ പ്രസംഗിച്ചു.