ഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരെ കൈക്കൂലി ആരോപണവുമായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ. പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് പ്രമുഖ വ്യവസായില്‍ നിന്നും മഹുവ കൈക്കൂലി വാങ്ങി ഇവരെ സഭയില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യണം ആവശ്യഉന്നയിച്ച്് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് കത്തയച്ചു. മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണ സമിതി രൂപീകരിക്കണമെന്നും നിഷികാന്ത് കത്തിലൂടെ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമ്മേളനം ഉണ്ടാകുമ്പോഴെല്ലാം, അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ മഹുവ മൊയ്ത്രയുടെയും സൗഗത റോയിയുടെയും നേതൃത്വത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നു. സഭയിലെ ഓരോരുത്തരെയും വ്യത്യസ്തങ്ങളായ കാരണങ്ങള്‍ പറഞ്ഞ് അവര്‍ തുടര്‍ച്ചയായി അധിക്ഷേപിച്ചു.
ലോക്സഭയില്‍ അടുത്തിടെ വരെ അവര്‍ ചോദിച്ച 61 ചോദ്യങ്ങളില്‍ 50 ഉം ശ്രദ്ധ കേന്ദ്രീകരിച്ചത് അദാനി ഗ്രൂപ്പിനെ നെതിരെ ആയിരുന്നു ,ഇതിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങളും സര്‍ക്കാരിന്റെ നയങ്ങളും ചര്‍ച്ച ചെയ്യാനുള്ള മറ്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് അവര്‍ നടത്തിയത്.പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്രയ്ക്ക് പ്രമുഖ വ്യവസായി പണവും സമ്മാനങ്ങളും കൈമാറിയെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു.
അതേസമയം തനിക്കെതിരായ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. വ്യാജ ബിരുദധാരികള്‍ക്കും മറ്റ് ബി.ജെ.പി. പ്രമുഖര്‍ക്കുമെതിരെ ഒന്നിലധികം അധികാരലംഘനങ്ങള് നിലനില്‍ക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് കല്‍ക്കരി കുംഭകോണത്തില്‍ എഫ്.ഐ.ആര്. ഫയല്‍ ചെയ്യുന്നതിനായി ഇ.ഡി.യോട് ആവശ്യപ്പെടുന്നതായും മഹുവ ട്വിറ്ററില്‍ കുറിച്ചു.


