തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ മദ്യനയമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും വി എം സുധീരന് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്. കൊട്ടാരക്കരയിലുണ്ടായത് ക്ഷണിച്ച് വരുത്തിയ അപകടമാണെന്നും പറഞ്ഞു.
Home Kerala സംസ്ഥാനത്തെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി എം സുധീരന്

