കൊച്ചി :കസ്റ്റഡിമരണങ്ങള് അംഗീകരിക്കാനാകാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വരാപ്പുഴ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലാണ് ഏറ്റവും കുറവ് കസ്റ്റഡിമരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അതിന് മാറ്റംവരരുതെന്നും അദ്ദേഹം പറഞ്ഞു.
കഠ്വ സംഭവത്തിലെ കുറ്റവാളികളെ സംരക്ഷിക്കാന്‍ ബിജെപി നടത്തിയ റാലിയില്‍ ദേശീയപതാക ഉപയോഗിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. കഠ്വ വിഷയം നിയമസഭയില്‍ ഉന്നയിച്ചത് സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ്. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് ജനങ്ങള്‍ വിഷയം അറിയുന്നത്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനുള്ള നടപടി ഉണ്ടാകണം. കഠ്വ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ചിലര്‍ ഹര്ത്താലുകളുണ്ടാക്കുന്നത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത്തരം അരാജകസമരങ്ങള്‍ ജനാധിപത്യ സമരങ്ങളെയും പ്രതിഷേധങ്ങളെയും ദുര്‍ബലപ്പെടുത്തും.
ഫെയ്സ്ബുക്കിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ചിലര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തു. അവരുടെ ശ്രമം വര്‍ഗീയ ചേരിതിരുവ് ഉണ്ടാക്കലാണ്. അത്തരക്കാരുടെ പ്രചാരണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കഠ്വ സംഭവം രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുള്ള സംഘടിത പ്രതിഷേധമാണ് ഉയരേണ്ടതെന്നും കോടിയേരി പറഞ്ഞു.