ദില്ലി: എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡനെ പരിഗണിച്ചതില്‍ രൂക്ഷ പ്രതിഷേധവുമായി കെ വി തോമസ്. ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ല, ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ലെന്ന് കെ വി തോമസ്. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത വ്യക്തിയാണ് താന്‍.

മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് കെ വി തോമസിന്റെ പ്രതികരണം. താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. മുന്നോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. ജനങ്ങള്‍ക്കൊപ്പം ഇനിയും തുടരും. പക്ഷേ ചെറിയൊരു സൂചന പോലും തരാതിരുന്നത് മോശമായി പോയി. പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു.


