ആലപ്പുഴ: എം.ജി യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്റ്റ്റാർ കായംകുളം, കരിയില കുളങ്ങര മണ്ടശ്ശേരിൽ കൊച്ചു കുഞ്ഞ് മകൻ കെ.ബഷീർ കുട്ടി(66) നിര്യാതനായി. സാമുഹിക സാംസ്കാരിക രംഗത്ത് നിരവധി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു. നജിയാണ് ഭാര്യ. നൗഫൽ ബഷീർ, ഷഹന ബഷീർ എന്നിവർ മക്കൾ ആണ്. മുഹമ്മദ് റാഷിദ്, അഖില മരുമക്കളാണ്. അബൂബക്കർ, ഇബ്രാഹിം കുട്ടി, പരേതനായ താഹാകുട്ടി, ഷരീഫ ബീവി, ഫാത്തിമ ബീവി, റഹീമ ബീവി എന്നിവർ സഹോദരങ്ങൾ ആണ്. മുസ്ലീം ലീഗ് ആലപ്പുഴ ജില്ല കമ്മിറ്റി അംഗമാണ് ബഷീർ കുട്ടി. കുറങ്ങാട് മുസ്ലിം ജമാഅത്ത് ഷഹിദാർ മസ്ജിദ് ഖബറിസ്ഥാനീൽ ശനിയാഴ്ച 3.30പിഎം ന് ഖബറടക്കം