തൊടുപുഴ: കോൺഗ്രസിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നതോടെ ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു രാജിവെച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. അടിമാലിയിൽ കെ. സുധാകരൻ പങ്കെടുത്ത പരിപാടിയിൽനിന്ന് ഡിസിസി പ്രസിഡന്റ് വിട്ടുനിൽക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റെ പ്രവർത്തനം സംബന്ധിച്ചടക്കം ജില്ലയിലെ പ്രവർത്തനത്തിലെ പോരായ്മകളിൽ പാർട്ടിയിലെ ചില നേതാക്കൾ നേരത്തേ കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു. ഇതേചൊല്ലി കോൺഗ്രസിൽ ഉയർന്ന പൊട്ടിത്തെറിയുടെ ഭാഗമാണ് സിപി മാത്യുവിന്റെ രാജി. മറിയക്കുട്ടിയുടെ വീട് കൈമാറൽ ചടങ്ങിന് അടിമാലിയിൽ എത്തിയ സുധാകരനെ അടിമാലി ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിലെത്തികണ്ടാണ് സി.പി. മാത്യു രാജിക്കത്ത് കൈമാറിയത്.


