മൂവാറ്റുപുഴ:ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി
നിർദ്ദന കുടുംബത്തിന് ഡിവൈ എഫ് ഐ യുടെ കൈതാങ്ങ്. പുന്നമറ്റം യൂണിറ്റിന്റെ നേതൃത്തത്തിൽ കക്കടാശ്ശേരികവലയിൽ പെട്ടിക്കട പഴയ കാല പാർട്ടി പ്രവർത്തകനും ടിമ്പർ തൊഴിലാളിയുമായിരുന്ന വി.എം മമ്മിക്ക് സമ്മാനിച്ചു.കടയുടെ താക്കോൽ കൈമാറി
സി ഐ ടി യു മുവാറ്റുപുഴ ഏരിയാ പ്രസിഡന്റ് സി.കെ സോമൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി രാജൻ ഡി വൈ എഫ് ഐ ആയവന വില്ലേജ് പ്രസിഡന്റ് പി.എച്ച് നിസാർ ലോക്കൽ കമ്മിറ്റി അംഗം അനീഷ് എം മാത്യു, ഡി വൈ എഫ് പുന്നമറ്റം യൂണിറ്റ് പ്രസിഡന്റ് ഷിനാജ് അഹമ്മദ് സെക്രട്ടറി പി കെ സദ്ദാം എന്നിവർ സംസാരിച്ചു.