ദില്ലി: ടോം വടക്കന്റെ കർമ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന. കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കൻ എത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരോ ചാലക്കുടിയോ ടോം വടക്കൻ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നിർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്റ് പരിഗണിക്കുന്നതും. ഇതിൽ വലിയ പ്രതിഷേധം ടോം വടക്കന്‍ ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.


