കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജിനെതിരെ മോന്‍സ് ജോസഫ് രംഗത്ത്. സ്റ്റീഫന്‍ ജോര്‍ജ് ജനപിന്തുണ ഇല്ലാത്ത സ്ഥാനാര്‍ത്ഥി. മുമ്പ് തന്നോട് ഏറ്റുമുട്ടി പരാജയപ്പെട്ട ആളാണ് സ്റ്റീഫന്‍. കടുത്തുരുത്തിയില്‍ കടുത്ത മത്സരം ഉണ്ടാകില്ല. വന്‍ ഭൂരിപക്ഷം ഇക്കുറിയും ലഭിക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
2010ല്‍ ജോസഫ്- മാണി ലയനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നയാളാണ് സ്റ്റീഫന്‍. കടുത്തുരുത്തിയില്‍ മാണിയുടെ പ്രതിനിധി താനാണ്. കടുത്തുരുത്തിയില്‍ ജോസ് പക്ഷത്തിനാണ് ശക്തി എന്നത് പൊള്ളയായ വാദമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.


