ജയ്പുര്‍: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഇരുവരും ജയ്പുരിലെത്തിയിരുന്നു. ഭവാനിസിംഗ് റോഡിലെ ഇ.ഡി ഓഫീസില്‍ രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യല്‍.
ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്. ലക്നൗവിലെ തന്റെ റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രിയങ്ക ഇവിടെ എത്തിച്ചേര്‍ന്നത്. പ്രിയങ്കയ്ക്കൊപ്പമാകും ഇരുവരും ഇ.ഡി ഓഫീസിലെത്തുക. നേരത്തെ ന്യൂഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനും പ്രിയങ്കയ്ക്കൊപ്പമായിരുന്നു വദ്ര എത്തിയത്. താന്‍ ഭര്‍ത്താവിനൊപ്പം തന്നായാണെന്ന സന്ദേശം നല്‍കാനാണ് പ്രിയങ്കയുടെ വരവ് എന്നാണ് വിലയിരുത്തല്‍.


